കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ലിംഗനീതിയും ജെൻഡർ സൗഹൃദ അന്തരീക്ഷവും പൂർണമായി നടപ്പാക്കുന്നതിനായി സർവ്വകലാശാലയുടെ ഡീൻമാരെയും വിവിധ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരെയും ഈ മേഖലയിലെ വിദഗ്ധരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഏകദിന ശില്പശാല 2025 ഫെബ്രുവരി 25 ചൊവ്വാഴ്ച ആരോഗ്യ സർവ്വകലാശാലയുടെ തിരുവനന്തപുരം സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ വച്ച് നടത്തി. ശില്പശാലയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ബഹു : ആരോഗ്യ - വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് നിർവഹിച്ചു. ബഹു: വൈസ് ചാൻസലർ ഡോ: മോഹനൻ കുന്നുമ്മലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗത്തിൽ പ്രോ : വൈസ് ചാൻസലർ ഡോ: സി.പി . വിജയൻ,മെഡിക്കൽ വിദ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു , ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ Dr. ശ്രീകുമാർ T D, ഹോമിയോ പ്രിൻസിപ്പൽ കൺട്രോളർ Dr T K വിജയൻ , സർവ്വകലാശാല രജിസ്ടാർ Dr. ഗോപകുമാർ , സർവ്വകലാശാലാ എത്തിക്സ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് M R ഹരിഹരൻ നായർ, മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ശ്രീ D R അനിൽ എന്നിവർ സംസാരിച്ചു. സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് പ്രൊഫസർ ഡോ. കെ. രാജമോഹനൻ നന്ദി പ്രകാശിപ്പിച്ചു.